ഐപിഎല്‍ 14 ആം സീസണില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തില്‍ മത്സരം കൈപ്പിടിയിലാക്കി. പഞ്ചാബിന്റെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ദീപക് ചഹറിന്റെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 46 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ചെന്നൈയുടെ ടോപ്പ് സ്കോറര്‍. ഫാഫ് ഡുപ്ലെസി 36 റണ്‍സ് നേടി പുറത്താവാതെ നിന്നു. പഞ്ചാബ് കിംഗ്സിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ(5) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. സുരേഷ് റെയ്ന 8 റണ്‍സിനും അമ്പാട്ടി റായിഡു പൂജ്യത്തിനും പുറത്തായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 26 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പഞ്ചാബ് ബാറ്റിംഗ് നിരയിലെ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കെ.എല്‍ രാഹുല്‍(5), മായങ്ക് അഗര്‍വാള്‍(0), ക്രിസ് ഗെയ്ല് (10), ദീപക് ഹൂഡ(10), നിക്കോളാസ് പൂരന്(0) എന്നിവര്‍ നേരത്തെ മടങ്ങി47 റണ്‍സ് നേടിയ ഷാറൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബിന്റെ സ്കോര്‍ 100 കടത്തിയത്. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹര്‍ 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്.
Discussion about this post