ചെന്നൈ: തമിഴ്നടന്‍ വിവേക്(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെയാണ് ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിച്ചിരുന്നു.
നടന്റെ നില അതീവഗുരുതരമെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന് ഇറങ്ങിയിരുന്നു. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടി. 2009 – രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിവേക് കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിവേകിന്റെ ഇടത് ആര്‍ട്ടെറിയില്‍ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാന്‍ കാരണമെന്ന്, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെന്‍ട്രിക്കുലര്‍ ഫിബ്രിലേഷന്‍ കൂടി സംഭവിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമാക്കിയത്.
Discussion about this post