കൊല്ലം: കുരീപ്പുഴയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
അലര്‍ജി സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നും ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നും ജീവിതം അവസാനിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആരുടെയും പ്രേരണയില്ലെന്നും കുറിപ്പിലുണ്ട്. തന്റെ മൃതദേഹം കിണറ്റിലുണ്ടാകുമെന്നും ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു.
ഒരു മാസം മുമ്പ് മാത്രമാണ് മേബിള്‍ ഈ കോണ്‍വെന്റിലെത്തിയത്.
Discussion about this post