ബി.സി.സി.ഐയുടെ പുതുക്കിയ വാര്‍ഷിക കരാര്‍ പട്ടിക പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരെ എ പ്ലസ് ഗ്രേഡ് കരാര്‍ പട്ടികയില്‍ നിലനിര്‍ത്തി. ഇവര്‍ക്ക് ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും.ഹാര്‍ദിക് പാണ്ഡ്യയാണ് കരാറില്‍ നേട്ടം സ്വന്തമാക്കിയ താരം. നേരത്തെ ഗ്രേഡ് ബി കരാറുണ്ടായിരുന്ന താരത്തിന് ഇത്തവണ ഗ്രേഡ് എയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അഞ്ചു കോടി രൂപയാണ് ഹാര്‍ദിക്കിന് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.
അതേസമയം പരിക്ക് കാരണം ഏറെ നാളായി ടീമിന് പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാറിനെ തരംതാഴ്ത്തി. നേരത്തെ ഗ്രേഡ് എ കരാറുണ്ടായിരുന്ന താരത്തെ ഗ്രേഡ് ബിയിലേക്കാണ് തരംതാഴ്ത്തിയത്. കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും ഗ്രേഡ് സിയിലേക്കും തരംതാഴ്ത്തി.
കേദാര്‍ ജാദവിന് ഇത്തവണ കരാറില്‍ ഇടംപിടിക്കാനായില്ല. യുവ താരങ്ങളായ മുഹമ്മദ് സിറാജിനും ശുഭ്മാന്‍ ഗില്ലിനും ഗ്രേഡ് സി കരാര്‍ ലഭിച്ചു.
Discussion about this post