നടന് ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്.
അങ്ങനെ എനിക്കും കൊവിഡ് പോസിറ്റീവായി, ഇപ്പോള്‍ ഐസൊലേഷനിലാണ്. ലക്ഷണങ്ങളൊന്നുമില്ലായിരുന്നു, സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ദിവസങ്ങള്‍ ഇനി ക്വാറന്റൈന് കാലമാണ്. കുറച്ച് നാളുകള്‍ക്ക് ശേഷമായിരിക്കും ഇനി പ്രവൃത്തി പഥത്തിലേക്കെത്തുക. എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ എന്റര്ടെയ്ന് ചെയ്യിക്കാന്‍ ഉടന്‍ തിരിച്ചെത്താം’, ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ പ്രതിദിനം കൊവിഡ് പോസിറ്റീവ് നിരക്ക് കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. വിഷു ദിനത്തില്‍ 8778 പേര്‍ക്കായിരുന്നു കൊവിഡ് പോസിറ്റീവായിരുന്നത്.
കള എന്ന സിനിമയാണ് ടൊവിനോയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയത്. മലയാളത്തില്‍ നിരവധി താരങ്ങള്‍ ഇതിനകം കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുകയാണ്.
Discussion about this post