കൊല്ലം : കൊല്ലം കുണ്ടറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുരേഷ് (36) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുണ്ടറ നേടുമ്പന സ്റ്റേഡിയം ജങ്ഷന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് കൂട്ടുകാരുമൊത്ത് പോയ സുരേഷ് തിങ്കളാഴ്ച്ചയും തിരിച്ചെത്തിയിരുന്നില്ല . തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ കുടുംബം കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുള്ള തോട്ടില്‍ സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post