കോഴിക്കോട്: ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രി പ്രദേശത്ത് എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രവര്ത്തകന് കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലത്തീഫിന്റെ ഇന്നോവ കാര്‍ തകര്‍ത്തു. പുലര്‍ച്ചെ 2.30നാണ് സംഭവം നടന്നതെന്നാണ് വിവരം.
അതേസമയം കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
Discussion about this post