തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കോവിഡ് രണ്ടാം തരംഗം ആരംഭിച്ച സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയായിരിക്കും പരീക്ഷകള്‍ നടത്തുക. എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ്. 4.46 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്. 28,565 വിദ്യാര്‍ഥികള്‍ എഴുതുന്ന വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും.
എസ്.എസ്.എല്‍.സി. പരീക്ഷ 29-നും ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ 26-നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 2,15,660 പേര് ആണ്‍കുട്ടികളും 2,06,566 പേര് പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേര് പരീക്ഷയെഴുതുന്നുണ്ട്.
Discussion about this post