തിരുവനന്തപുരം: ഡോളര്‍കടത്തു കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. ശാരീരികാസ്വസ്ഥതകളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ശ്രീരാമകൃഷ്ണന് അറിയിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.
കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്കിയപ്പോള് വോട്ടെടുപ്പ് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ശ്രീരാമകൃഷ്ണന് ആവശ്യപ്പെടുകയായിരുന്നു. വോട്ടെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകമെന്ന് രേഖമൂലം അറിയിക്കുകയും ചെയ്തിരുന്നു.
യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.
Discussion about this post