കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇതു സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം രേഖാമൂലം മറുപടി നല്കാന് കോടതി നിര്‍ദേശം നല്കി.തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. എസ് ശര്‍മ്മ എംഎല്‍എ, നിയമസഭാ സെക്രട്ടറി എന്നിവരാണ് ഹര്‍ജിക്കാര്‍.
കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഈ തീയതി പിന്നീട് പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത് പിന്‍വലിച്ചത്.
Discussion about this post