കോഴിക്കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശങ്കയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു. മഞ്ചേശ്വരത്ത് ബിജെപി-സിപിഐഎം നീക്കുപോക്ക് നടന്നതായും സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മഞ്ചേശ്വരത്തെ സിപിഐഎം സ്ഥാനാര്‍ഥി വി.വി. രമേശന് ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഐഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഐഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ തെരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
Discussion about this post