കോഴിക്കോട്: എല്ലാ ജയരാജന്മാരും പിണറായി വിജയനെതിരെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്. താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്. പൊട്ടിത്തെറിയുടെ വക്കിലാണ് സിപിഐഎം. പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ നടത്തുകയാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സംസ്ഥാനത്ത് സിപിഐഎമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് എല്ലാവര്ക്കും അറിയാം. വിഭാഗീയത അതിന്റെ ഉച്ചകോടിയില്‍ എത്തിയിരിക്കുകയാണ്. പിണറായി വിജയന് എന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് നേതാക്കള്‍ പരസ്യമായി പ്രതികരണവുമായി രംഗത്തുവരുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
തുടര്‍ഭരണം എല്‍ഡിഎഫിന്റെ വ്യാമോഹമാണെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
Discussion about this post