കൊല്ലം: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ വാദങ്ങള്‍ തള്ളി ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. ഒരു വാഹനത്തില്‍ വന്ന ചിലര്‍ തന്നെ ആക്രമിക്കുകയായിരുന്നു. മന്ത്രി പറയുന്നത് മന്ത്രിയോട് ചോദിക്കണം. തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന് പോലീസിനോട് ചോദിക്കാമെന്നും ഷിജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നെത്തന്നെ ഞാന്‍ കത്തിക്കാനാണെങ്കില്‍ അമേരിക്കയില്‍ നിന്ന് ഇവിടെ വരേണ്ടതില്ലായിരുന്നുവെന്നും ഷിജു പറഞ്ഞു.
ഇന്ന് രാവിലെ മന്ത്രി മേഴ്സിക്കുട്ടിയമ്മ വോട്ട് രേഖപ്പെടുത്താനായി എത്തിയപ്പോഴാണ് ഇഎംസിസി ഡയറക്ടര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി പറഞ്ഞു.
കണ്ണനല്ലൂര്‍- കുരുവിപ്പള്ളി റോഡില്‍ വെച്ചാണ് ഷിജു വര്‍ഗീസിന്റെ ഇന്നോവ കാറിനെതിരെ ആക്രമണമുണ്ടായത്. മദ്യക്കുപ്പിയില്‍ പെട്രോള്‍ നിറച്ച ശേഷം അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ എറിയുകയായിരുന്നുവെന്നാണ് ഷിജുവിന്റെ പരാതി.
Discussion about this post