കണ്ണൂര്‍: ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാവരുടെയും വോട്ട് ഇടതുപക്ഷത്തിന് ആയിരിക്കുമായിരുന്നുവെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണെന്നും വിശ്വാസികള്‍ കൂട്ടത്തോടെ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വിശ്വാസ സംരക്ഷകര്‍ വിജയിക്കുമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ബിജെപി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ല. കുമ്മനം വരെ പരാജയം സമ്മതിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ഒരു സീറ്റ് ആകസ്മികമായി സംഭവിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Discussion about this post