കണ്ണൂര്‍: എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായ ജനവിധി ഉണ്ടാകും. ഒപ്പം ജനങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റെവിടെയെങ്കിലും ബിജെപി യുഡിഎഫ് ധാരണ ഉണ്ടോ എന്ന് അറിയില്ല. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന സര്‍ക്കാരിനൊപ്പം ആയിരിക്കും ദേവഗണങ്ങളും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post