മുംബൈ: അഴിമതി ആരോപണത്തില്‍ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കൈമാറി. ദേശ്മുഖിനെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് അഴിമതിയാരോപണം ഉന്നയിച്ചത്. പരംബീറിന്റെ ആരോപണങ്ങളില്‍ അന്വേഷണം നടത്താനും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.
ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. വിവിധ ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം.
Discussion about this post