ന്യൂഡല്‍ഹി: യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ യുപി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 5,000 പേജുള്ള കുറ്റപത്രത്തില്‍ ദേശദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പോപ്പുലര്‍ഫ്രണ്ട്, ക്യാംപസ്ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരുമായ അതിഖുര്റഹ്മാന്, മസൂദ് അഹമദ്, റൗഫ് ഷെരീഫ്, അന്‍ഷാദ് ബദറുദീന്‍, ഫിറോസ്ഖാന്, മുഹമദ്ആലം, മുഹമദ് ഡാനിഷ് എന്നിവരും പ്രതികളാണ്.മഥുരാ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ പാണ്ഡെയുടെ കോടതിയിലാണ് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post