പത്തനംതിട്ട: പത്തനംതിട്ട കുഴമ്പയില് അഞ്ച് വയസുകാരി മര്‍ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. രണ്ടു ദിവസമായി അച്ഛന് കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് വിവരം. അച്ഛന് ലഹരി മരുന്നിന് അടിമയാണ്.
കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റിയിരുന്നത് . കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുന്നുവെന്നുപറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി അമ്മ സഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Discussion about this post