ദുബൈ: അറബ് ലോകത്തെ മികച്ച പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കുവൈറ്റിന്റെയും ഖത്തറിന്റെയും പാസ്പോര്‍ട്ടുകളാണ്. ഒമാന്‍ നാലാം സ്ഥാനമാണ്. ആഗോള കണ്സല്ട്ടിംഗ് സ്ഥാപനമായ നൊമാഡ് കാപിറ്റലിസ്റ്റിന്റെ പാസ്പോര്‍ട്ട് സൂചിക റിപ്പോര്‍ട്ട് പ്രകാരമാണിത്.
വിസ രഹിത യാത്ര, അന്താരാഷ്ട്ര ടാക്സ് നിയമങ്ങള്‍, ഇരട്ട പൗരത്വം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇ പാസ്പോര്‍ട്ടിന് 38ാം സ്ഥാനവും കുവൈത്തിന് 97ാം സ്ഥാനവും ഖത്തറിന് 98ാം സ്ഥാനവുമാണുള്ളത്. നാലാമതുള്ള ഒമാന്റെ ആഗോള തലത്തിലെ സ്ഥാനം 103 ആണ്. ബഹറൈന്‍ 105ാം സ്ഥാനത്തുമുണ്ട്.
Discussion about this post