റിയാദ്: വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം തെളിയിക്കാന്‍ പരീക്ഷ നടത്താനൊരുങ്ങി സൗദി അറേബ്യ. എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷകളാണ് നടത്തുക. പ്രഫഷനല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ജൂലൈ മുതല്‍ പരീക്ഷ എഴുതി യോഗ്യത നേടണം.
പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം നാട്ടിലായിരിക്കും പരീക്ഷ. വിദേശകാര്യമന്ത്രാലയവും സാങ്കേതിക തൊഴില്‍പരിശീലന കോര്‍പറേഷനും സഹകരിച്ചു രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷകളുണ്ടാകുക. പ്രൊഫഷണല്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യാന്‍ സൗദിയിലെ എല്ലാ സ്ഥാപനങ്ങളോടും മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്, അവരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴില്‍ ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളിലൂടെയാണ് തെളിയിക്കണ്ടത്. വിസ പുതുക്കാനും പരീക്ഷ നിര്‍ബന്ധമാക്കും. തോല്‍ക്കുന്നവരുടെ താമസാനുമതിരേഖ പുതുക്കി നല്‍കില്ല. പുതിയതായി സൗദിയിലേക്ക് വരുന്ന വിദേശികള്‍, അവരവരുടെ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പാസായാല്‍ മാത്രമേ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ.
Discussion about this post