കണ്ണൂര്‍: പി.ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ സൈബര്‍ പ്രതിഷേധം. പി.ജെ.ആര്‍മി എന്ന ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഒതുക്കാനാണ് തീരുമാനമെങ്കില്‍ വില നല്‍കേണ്ടി വരുമെന്നാണ് കമന്റുകള്‍.
അതേസമയം പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.ധീരജ് രാജിവെച്ചു.സിപിഐഎമ്മില്‍ തുടരുമെന്ന് ധീരജ് പറഞ്ഞു. ഇനിയും വലിയ പ്രതിഷേധം ഉയരുമെന്നും വ്യക്തമാക്കി.
Discussion about this post