മലയാളത്തിലെ തന്നെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘പാപ്പൻ’. സിനിമയുടെ ഷൂട്ടിംഗിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്.
Also read : വർത്തമാനം മാർച്ച് 12 ന്
സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തിഡ്രലിൽ വച്ചാണ് നടന്നത്. പ്രൊഡ്യൂസർമാരിലൊരാളായ ഷെരീഫ് മുഹമ്മദാണ് ആദ്യ സീനിന് ക്ലാപ് അടിച്ചത്. സെന്റ് ഡോമിനിക്സ് കത്തിഡ്രലിലെ ഫാദർ ബോബി അലക്സ് മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ നിര്വ്വഹിച്ചു.ഗോകുൽ സുരേഷ്, കനിഹ, നീത പിള്ള, പ്രൊഡ്യൂസർ ഡേവിഡ് കാച്ചപ്പിള്ളി, പ്രൊഡ്യൂസറും നടനുമായ അരുൺ ഘോഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Also read : കാരണം ഞാനൊരു പെണ്ണാണ് …. ! : ചിന്തിപ്പിക്കാൻ 18+ വരുന്നു
സണ്ണിവെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ എന്നിങ്ങനെ വൻ താര നിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രദ്ധേയ റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
Also read : RAPO19 ൽ നായികയായി കൃതി ഷെട്ടി
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ തുടങ്ങിയവരാണ്. ആർട്ട് നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് സിനിമ തീയറ്ററുകളിൽ എത്തിക്കുന്നത്.
Discussion about this post