ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വർത്തമാനം. പ്രശസ്ത സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ചിത്രം മാര്‍ച്ച് 12 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആര്യാടന് ഷൗക്കത്താണ്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് അദ്ദേഹം.
Also read : കാരണം ഞാനൊരു പെണ്ണാണ് …. ! : ചിന്തിപ്പിക്കാൻ 18+ വരുന്നു
റോഷന് മാത്യു, സിദ്ദിഖ് എന്നിവങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലായാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
Discussion about this post