റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍, കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്ക്ടുത്ത് കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്.
ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. തന്റെ കാര്‍ മോഷ്ടിച്ചവര്‍, അതില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നത്.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്കോര്‍പ്പിയോണ്‍ കാറില്‍ നിന്ന് ബോംബും ഭീഷണിക്കത്തും കണ്ടെത്തുന്നത്.
Discussion about this post