തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥി ചര്‍ച്ച പുരോഗമിക്കുന്നു. തൃത്താലയില്‍ എംബി രാജേഷും കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാലും മത്സരിക്കും. അരൂര്‍ മണ്ഡലത്തില്‍ ഗായിക ദലീമ സിപിഐഎം സ്ഥാനാര്‍ഥിയാകും. ആലപ്പുഴയില്‍ പി.പി.ചിത്തരഞ്ജനെയും തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെയും മത്സരിപ്പിക്കാനും പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ധാരണയായി എന്നാണ് വിവരം.
കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സീറ്റ് ഇല്ലെന്നാണ് സൂചന.സഅരുവിക്കരയില് ജി.സ്റ്റീഫന്‍, അഴീക്കോട് കെ.വി.സുമേഷ്, ഏറ്റുമാനൂര്‍ വി.എന്‍.വാസവന് എന്നിവര്‍ മത്സരിക്കും. റാന്നി കേരള കോണ്‍ഗ്രസിന് (എം) നല്‍കും. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് പരിഗണന. ശ്രീരാമകൃഷ്ണനും, എ. പ്രദീപ്കുമാറിനും ഇളവില്ല . ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ പുനഃരാലോചനയില്ല.
Discussion about this post