തിരുവനന്തപുരം: ഇ.ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇ. ശ്രീധരനായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരന് ആദ്യം ഇത് ശരിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ടോടെ നിലപാട് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മുരളീധരന് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മുരളീധരന്റെ പ്രതികരണം.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ പ്രതികരണമെന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വിശദീകരണമെന്നും പറഞ്ഞ് മുരളീധരന് തിരുത്തി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രഖ്യാപനമെന്നായിരുന്നു സംസ്ഥാന നേതാക്കള്‍ അറിയിച്ചത്. തിരുവല്ലയിലെ പ്രഖ്യാപനത്തിന് മുമ്പ് സുരേന്ദ്രന് സംസ്ഥാന നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു.
പക്ഷെ പിന്നീട് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് സൂചന.
Discussion about this post