സര്‍ക്കാര്‍/സ്വാശ്രയ പാരാമെഡിക്കല്‍ കോളേജുകളിലെ ഒഴിവുള്ള ബി.എസ്സി പാരാമെഡിക്കല്‍ ഡിഗ്രി സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകള്‍ മാര്‍ച്ച് 6 മുതല്‍ എട്ട് വരെ നല്‍കാം. മുന്‍ അലോട്ട്മെന്റുകളില്‍ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0471-2560363, 364.
Discussion about this post