തിരുവനന്തപുരം: മന്ത്രിമാരായ ഇ.പി.ജയരാജന്,സി.രവീന്ദ്രനാഥ്, തോമസ് ഐസക്ക്, ജി.സുധാകരന് എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇ.പി.ജയരാജനെ സംഘടനാ ചുമതലയിലേയ്ക്ക് പരിഗണിക്കും.എ.കെ.ബാലനും മല്‍സരിക്കേണ്ടെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മത്സരിക്കില്ല.
തോമസ് ഐസക്കിനും ജി.സുധാകരനും ഇളവു നല്‍കുന്നതിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നിരുന്നു. രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. രണ്ടുടേം നിബന്ധന എം.എല്‍.എമാര്‍ക്കും വേണമെന്നാണ് സി.പി.ഐ.എം സെക്രട്ടേറിയറ്റിന്റെ നിലപാട്. എംഎല്‍എമാരായ രാജു എബ്രഹാമിനും എ.പ്രദീപ്കുമാറിനും സീറ്റില്ലെന്നാണ് വിവരം.
Discussion about this post