നീരജ് മാധവ് ആദ്യമായി ആമസോണ്‍ പ്രൈമില്‍ അഭിനയിച്ച ഹിന്ദി സീരിസ് ഫാമിലി മാന്‍ ഹിറ്റായത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നീരജ് മാധവിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഒരു തരത്തിൽ ഫാമിലി മാന്‍. ഇപ്പോഴിതാ വീണ്ടും ബോളിവുഡിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് നീരജ് മാധവ്.
Also read : ജല്ലിക്കെട്ടിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ അപ്പാനി ശരത്ത് നായകൻ
നെറ്റ്ഫ്ളിക്സ് ആന്തോളജിയായ ഫീല്‍സ് ലൈക്ക് ഇഷ്ക് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും നീരജ് ബോളിവുഡിന്റെ ഭാഗമാകുന്നത്. ആദ്യമായി നെറ്റ്ഫ്ളിക്സ് ഒറിജിനലിന്റെ ഭാഗമാകുന്നതും ഫീല്‍സ് ലൈക്ക് ഇഷ്കിലൂടെയാണ് എന്നതും ശ്രദ്ധേയം. പുതിയ പടത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് നേരത്തെ നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post