കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മൊസഗല്ലു. മൊസഗല്ലുവിന്റെ മറ്റു ഭാഷകളിലെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണിപ്പോൾ. അനു&അർജുൻ എന്നാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും ചിത്രത്തിന്റെ പേര്. മലയാളത്തിൽ ചിത്രമെത്തുന്നത് അർജുൻ& അനു എന്ന പേരിലാണ്.
Also read : ദേശീയ അവാർഡിനുള്ള നോമിനേഷനുകൾ സമർപ്പിച്ചു
ചിത്രത്തിന്റെ പുതിയ പോസ്റ്ററിലുള്ളത് കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും ബോളിവുഡ് താരം സുനിൽ ഷെട്ടിയുമാണ്. തെലുങ്ക് സൂപ്പർസ്റ്റാർ വിഷ്ണു മാഞ്ചു നായകനാകുന്ന ആദ്യ ചിത്രമാണ് മൊസഗല്ലു എന്ന പ്രത്യേകതയുമുണ്ട്. അമേരിക്കയിൽ നടന്ന കുപ്രസിദ്ധ ഐ.ടി തട്ടിപ്പിനെ കുറിച്ച് പറയുന്നതാണ് അമേരിക്കൻ സംവിധായകൻ ജെഫ്രി ചിൻ ഒരുക്കുന്ന ചിത്രം. ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. കാജൽ അഗർവാളും വിഷ്ണുവും തട്ടിപ്പുകാരായി എത്തുമ്പോൾ സുനിൽ ഷെട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്. വിഷ്ണു തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Discussion about this post