ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. മാന്നാര്‍ കുരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇരുപതോളം ആളുകള്‍ ചേര്‍ന്നാണ് വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. നാല് ദിവസം മുന്‍പാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതല്‍ ബിന്ദു നിരീക്ഷണത്തിലായിരുന്നു. വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയ് പറഞ്ഞു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു.
നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പോലീസിന് കൈമാറി.
Discussion about this post