ചെന്നൈ∙ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്വെൽ ഇന്ത്യയുടെ ഭാവി മരുമകനായി വരുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് മാക്സ്വെലിന്റെ പ്രതിശ്രുത വധുവായി എത്തുന്നത്. എല്ലാ വർഷവും വേനലവധിക്കാലത്ത് മാക്സ്വെൽ ഇന്ത്യാ സന്ദർശനം നടത്താറുണ്ട്. വീരേന്ദർ സേവാഗിന്റെ ഭാഷയിൽ പറഞ്ഞാൽ അടിച്ചു പൊളിക്കാനായി ഒരു ട്രിപ്പടിക്കൽ. കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ‘ഭാവി മരുമകന്’ വാരിക്കോരി കൊടുക്കാറുണ്ട്. ഇത്തവണത്തെ ഐപിഎൽ ലേലത്തിലും അത് വ്യക്തം.
Also read : കൊല്ലത്ത് വീണ്ടും മത്സരിക്കുമെന്ന് മുകേഷ്
ഒറ്റ സിക്സർ പോലും അടിക്കാത്ത മാക്സ്വെലിനായി ഐപിഎൽ 13–ാം സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മുടക്കിയത് 14.25 കോടി രൂപയാണ്. 2014ലെ ഒരു തകർപ്പൻ സീസൺ മാറ്റി നിർത്തിയാൽ ‘എക്സ്ട്ര ഓർഡിനറി’ ആയ പ്രകടനം ഒന്നും വന്നില്ലെങ്കിലും രൂപ 63.42 കോടിയാണ് ഇതുവരെ ‘മാക്സി’ക്ക് കിട്ടിയത്. 2019ലെ സീസണിൽ കളിച്ചിരുന്നെങ്കിൽ ഇതിനിയും കൂടിയേനെ.
Also read : സമൂഹമാധ്യമങ്ങളിൽ വൈറലായി ശ്രീശാന്തിന്റെ കമന്റ്
ഐപിഎൽ കരിയറിൽ 82 മത്സരങ്ങളിൽനിന്ന് 1505 റൺസാണ് മാക്സ്വെൽ നേടിയത്.ആകെ നേട്ടം ശരാശരി 22.13. സ്ട്രൈക് റേറ്റ് 154.67. 19 വിക്കറ്റും . 2014 സീസണിൽ 16 മത്സരങ്ങളിൽനിന്ന് പഞ്ചാബ് കിങ്സിനായി 552 റൺസ് നേടി. 187.75 ആയിരുന്നു സ്ട്രൈക് റേറ്റ്. ഈ സീസൺ കൂടാതെ മാക്സ്വെൽ 300 റൺസ് പിന്നിട്ടത് 2017ലാണ്. നേടിയ റൺസും വാങ്ങിയ ശമ്പളവുമായി താരതമ്യം ചെയ്താൽ ഐപിഎല്ലിൽ മാക്സ്വെൽ സ്കോർ ചെയ്ത ഒരു റൺസിന്റെ വില 4, 21,445 രൂപയും ചില്ലറയും വരും ചുരുക്കിപ്പറഞ്ഞാൽ നേടിയ ഒരു വിക്കറ്റിന് 3.33 കോടി രൂപ വരും
Discussion about this post