ചെന്നൈ: ഐപിഎൽ പതിനാലാം സീസണ് മുന്നോടിയായുള്ള ലേലം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു. ഐപിഎല്ലിലെ എട്ടു ടീമുകളാണ് ലേലത്തിന് തയ്യാറെടുത്തിരിക്കുന്നത്. വിദേശത്തിരുന്നാകും ചില ടീമുകളുടെ ഒഫീഷ്യലുകൾ ലേലത്തിൽ പങ്കെടുക്കുക. പുതിയ സീസണിൽ കരുത്തുകാട്ടാനായി യുവനിരയൊടോപ്പം മറ്റു ടീമുകൾ ഒഴിവാക്കിയ കളിക്കാരെയും ക്ലബ്ബുകൾ നോട്ടമിട്ടിട്ടുണ്ട്.അടിസ്ഥാനവില രണ്ടു കോടി രൂപയിട്ട കളിക്കാർക്കാണ് വിലപ. ഹർഭജൻ സിങ്, കേദാർ ജാദവ് എന്നീ ഇന്ത്യൻ താരങ്ങളും ഗ്ലെൻ മാക്സ് വെൽ, ഷാക്കിബ് അൽ ഹസൻ, മോയീൻ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക്ക് വുഡ് തുടങ്ങിയവരും 2 കോടി അടിസ്ഥാന വിലയിൽ ഭാഗ്യപരീക്ഷണം നടത്താനുണ്ട്. ഇവരിൽ ചിലരെ പൂർണമായും തള്ളാനുള്ള സാധ്യതയുമുണ്ട്.ആകെ 292 കളിക്കാരെയാണ് ചെന്നൈയിലെ ലേലത്തിൽ പങ്കെടുപ്പിക്കുക. ടി20യിലെ ലോക ഒന്നാം നമ്പർ താരം ഡേവിഡ് മലാൻ ആയിരിക്കും ഇതിലെ ശ്രദ്ധാകേന്ദ്രം.
Also read : സ്കൂള്‍ നേതൃത്വ മാതൃക പുരസ്കാരത്തിന് അപേക്ഷിക്കാം
ഐപിഎല്ലിൽ ഇതുവരെ കളിക്കാത്ത 227 കളിക്കാരാണ് ലേലത്തിനുള്ളത്. ഇതിൽ 65 കളിക്കാർ നേരത്തെ കളിച്ചവരാണ്. ലേലത്തിൽ പങ്കെടുക്കുന്നവരിൽ 164 പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. 10 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരാണ് ഐപിഎൽ ടീമുകളിൽ സ്ഥാനം നേടാനായി ലേലത്തിൽ പങ്കെടുക്കുന്നത്.ആകെ 292 കളിക്കാരെയാണ് ചെന്നൈയിലെ ലേലത്തിൽ പങ്കെടുപ്പിക്കുക. ടി20യിലെ ലോക ഒന്നാം നമ്പർ താരം ഡേവിഡ് മലാൻ ആയിരിക്കും ഇതിലെ ശ്രദ്ധാകേന്ദ്രം. കിങ്സ് ഇലവൻ പഞ്ചാബിനാണ് ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാനാവുക.
Also read : ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
ഗ്ലെൻ മാക്സ്വെൽ ഉൾപ്പെടെയുള്ള കളിക്കാരെ ഒഴിവാക്കിയതിനാൽ പഞ്ചാബിന്റെ കൈയ്യിൽ കൂടുതൽ പണം ശേഷിക്കുന്നുണ്ട്. 53.2 കോടിയോളം രൂപ ലേലത്തിൽ ചെലവഴിക്കാൻ പഞ്ചാബിന് കഴിയും.ഏറ്റവും കുറഞ്ഞ തുക പഴ്സിലുള്ളത് കൊൽക്കത്തയ്ക്കാണ്. 10.75 കോടി രൂപ. രാജസ്ഥാൻ റോയൽസ് 37.85 കോടി, ചെന്നൈ 19.90 കോടി, മുംബൈ 15.35, ബാംഗ്ലൂർ 35.40 കോടി, ഹൈദരാബാദ് 10.75 കോടി, ഡൽഹി 13.40 കോടി എന്നിങ്ങനെയാണ് മറ്റു ടീമുകൾക്ക് ചെലവഴിക്കാവുന്ന തുക.കളിക്കാരെ അഞ്ചു തട്ടുകളായി തിരിച്ചായിരിക്കും ലേലം നടക്കുക. 2 കോടി അടിസ്ഥാന വിലയുള്ള കളിക്കാരാണ് ആദ്യ തട്ടിലുള്ളത്. 2 ഇന്ത്യക്കാരടക്കം 10 കളിക്കാർ ആദ്യ തട്ടിലുണ്ട്. 1.5 കോടി, 1 കോടി, 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് മറ്റു കളിക്കാരെ തരംതിരിച്ചിരിക്കുന്നത്. 50 ലക്ഷം അടിസ്ഥാന വിലയുള്ള 65 കളിക്കാർ ലേലത്തിനുണ്ട്. ഇതിൽ 13 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
Discussion about this post